ജൂലൈ മുതൽ മൊബൈൽ നമ്പറുകൾക്ക് 13 അക്കം ?

ജൂലൈ മാസം മുതൽ രാജ്യത്തെ മൊബൈൽ നമ്പറുകളുടെ അക്കം പതിമൂന്നാകും. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് നടപടി. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈൽ കമ്പനികൾക്ക് നൽകി കഴിഞ്ഞു. എന്നാൽ നമ്പർ മാറ്റാനുള്ള ഈ നടപടി നമ്മെ ബാധിക്കില്ലെന്നതാണ് വാസ്തവം.
എം2എം (മെഷീൻ ടു മെഷീൻ) സിം കാർഡുകളുടെ നമ്പർ മാത്രമാണ് 13 അക്കമാക്കി മാറ്റാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ഓട്ടോമേറ്റഡ് മെഷീനുകളിൽ ഉപയോഗിക്കുന്ന സിം കാർഡുകൾക്കായിരിക്കും ഈ തീരുമാനം ബാധകമാവുന്നത്. ഓട്ടോമേറ്റഡ് മെഷീനുകൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ വേണ്ടി ഉപയോഗിക്കുന്ന സിം കാർഡുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്.
ഇപ്പോഴുള്ള 10 അക്ക എം2എം നമ്പറുകൾ 2018 ഒക്ടോബർ ഒന്നു മുതൽ 13 അക്കത്തിലേക്ക് മാറ്റണമെന്നാണ് ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 31ന് മുൻപ് ഇത് പൂർത്തീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here