Advertisement

ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ ശേഖരിക്കരുത്: കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം

June 2, 2023
Google News 3 minutes Read
Image of Mobile Phone

ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ ശേഖരിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. ബില്ലുകൾ നൽകുന്നതിനായി മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ നിര്ബന്ധമായി ആവശ്യപ്പെടെരുതെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. മൊബൈൽ നമ്പർ നല്കിയാലെ സാധനങ്ങൾ നല്കു എന്ന നിബന്ധന പാടില്ല. Shopkeepers can no longer ask for customer mobile number

മൊബൈൽ ഫോൺ നമ്പറുകൾ നിർബന്ധപൂർവം സ്വീകരിക്കുന്നത് ഉചിതമല്ലാത്ത വ്യാപാര ചട്ടമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നീക്കം ഉപഭോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണ്. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ മറ്റാർക്കെങ്കിലും കൈമാറിയാൽ കർശന ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ സൗദിവൽക്കരണം ആവശ്യമില്ല; മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

പല വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ ചെയ്യുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടാറുണ്ട്. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് നേരത്ത തന്നെ കേന്ദ്ര നിർദേശം ഉണ്ടായിരുന്നു. എന്നിട്ടും തൽസ്ഥിതി തുടരുന്നതിനാലാണ് മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം എടുത്തത്.

Story Highlights: Shopkeepers can no longer ask for customer mobile number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here