Advertisement

ആരോഗ്യം മോശമായി വില്ലനായി തലവേദനയും; സിനിമയില്‍ നിന്ന് വിട്ട് നിന്നതിന്റെ കാരണം വെളിപ്പെടുത്തി മഡോണ

March 7, 2018
Google News 1 minute Read
madonna

പ്രേമത്തിനും യു ടൂ ബ്രൂട്ടസിനും കിംഗ് ലയറിനും  ശേഷം മഡോണയെ മലയാളികള്‍ കണ്ടിട്ടില്ല. ഗായികയായിട്ട്കൂടി ആ രംഗത്ത് നിന്നും മഡോണ അപ്രത്യക്ഷയായി. എന്നാല്‍ സിനിമയില്‍ നിന്നും ഈ ബ്രേക്ക് എടുത്തതിന്റെ കാരണം നടി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് മാത്രമല്ല സിനിമലോകത്ത് നിന്ന് തന്നെ ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. താന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. കുറച്ച് കാലം അഭിനയിക്കാന്‍ എക്സൈറ്റഡായ കഥയൊന്നും കിട്ടിയില്ല.  വിശ്രമം ഇല്ലാതെ ജോലിയെ തുടര്‍ന്ന് ശാരീരിക അസ്വസ്തകള്‍ ഉണ്ടായി. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഇതാണ് ഇടവേള എടുത്തതിന് കാരണമെന്നാണ് നടി വ്യക്തമാക്കുന്നത്. പല ഡോക്ടര്‍മാരെയും കണ്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല, പിന്നെ  ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും സഹായിച്ചു ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നാണ് താരം പറയുന്നത്.

എന്താണ് അങ്ങനെ ചെയ്യാത്തത്, വിവാഹം കഴിച്ച് ഏതെങ്കിലും വേറെ ജോലി നോക്കിക്കൂടെ? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഇതൊക്കെ നേരിടാന്‍ യോഗ എന്നെ ഒരുപാട് സഹായിച്ചു. എന്നെ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നു.’മഡോണ പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here