ഇത് പൃഥ്വിയുടെ രണ്ടരക്കോടിയുടെ ‘ആഡംബരക്കാര്‍’

കുറച്ച് ദിവസമായി പൃഥ്വിയുടെ ലംബോര്‍ഗിനിയാണ് ആകെ ഒരു സംസാരവിഷയം. സിനിമാപ്രേമികള്‍ക്കിടയില്‍ മാത്രമല്ല, വാഹന പ്രേമികള്‍ക്കിടയിലും, സാധാരണക്കാര്‍ക്കിടയിലും!!കഴിഞ്ഞ ദിവസം പൃഥ്വി സ്വന്തമാക്കിയ ലംബോര്‍ഗിനി ഹുറാക്കാന്‍ എന്ന കാറിന് രണ്ടരക്കോടി രൂപയോളമാണ് വില. ആറ് ലക്ഷം രൂപ മുടക്കി കാറിന് കെഎല്‍-07, സിഎന്‍ 1 എന്ന നമ്പര്‍ സ്വന്തമാക്കിയതായിരുന്നു പിന്നീടുള്ള വാര്‍ത്ത. അത് കൊച്ചി കാക്കനാട്ട് രജിസ്ട്രേഷന് എത്തിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ച. ബെംഗളൂരുവിലെ ഷോറൂമില്‍ നിന്ന് വാങ്ങിയ ലംബോര്‍ഗിനി കര്‍ണാടകയിലെ താല്‍ക്കാലിക രജിസ്‌ട്രേഷനിലാണ് കൊച്ചിയില്‍ എത്തിച്ചത്. ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ പൃഥ്വിയുടെ ബെംഗളൂരുവിലുള്ള പൃഥ്വിയുടെ സുഹൃത്താണ് ഈ കാറ് കളക്ട്രേറ്റില്‍ എത്തിച്ചത്. ഒപ്പം ഭാര്യാപിതാവും ഉണ്ടായിരുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ലംബോര്‍ഗിനി കൂടിയാണ് പൃഥ്വിയുടെ ഈ ലംബോര്‍ഗിനി ഹുക്കറാന്‍. 41ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ പൃഥ്വി അടച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here