പ്രതിമ തകര്‍ക്കല്‍ അവസാനിക്കുന്നില്ല; യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടു

ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹിലാണ് പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ തല പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് പലയിടത്തായി പ്രതിമകള്‍ തകര്‍ക്കപ്പെടാന്‍ ആരംഭിച്ചത്. ചില ബിജെപി നേതാക്കള്‍ പ്രതിമകള്‍ തകര്‍ക്കുന്നതിനെ അനുകൂലിച്ച് പിന്നീട് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടതിന്റെ പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
BR #Ambedkar ‘s statue vandalized in Azamgarh, police at the spot pic.twitter.com/QkrehFKMis
— ANI UP (@ANINewsUP) March 10, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here