സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കും; വനംമന്ത്രി പൊന്തന്‍പുഴ സന്ദര്‍ശിച്ചു

പൊന്തന്‍പുഴ ഭൂമിപ്രശ്‌നത്തില്‍ ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ. രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. പൊന്തന്‍പുഴ സന്ദര്‍ശിച്ച് സംസാരിക്കുമ്പോഴായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. പൊന്തന്‍പുഴ വനംഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയത്തില്‍ വനംവകുപ്പ് ഒത്തുകളി നടത്തിയിട്ടുണ്ടെന്നും സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈമാറാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം. മാണി നിയമസഭയില്‍ ആരോപിച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി സ്ഥലം കൈമാറ്റം ചെയ്യാന്‍ കാനം രാജേന്ദ്രന്‍, കെ. രാജു എന്നിവര്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്നും ആരോപണം നടത്തിയിരുന്നു. കെ.എം. മാണി നടത്തിയ കോഴ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയ്ക്കു വേണ്ടി നിയമപരമായി പോരാട്ടം നടത്തുമെന്നും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും കെ. രാജു പൊന്തന്‍പുഴ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here