സഹോദരിമാരുടെ പോരില്‍ വിജയം രുചിച്ച് വീനസ്

ബിഎന്‍പി പാരിബാസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ ശ്രദ്ധേയമായി സഹോദരിമാരുടെ കളിക്കളത്തിലെ പോര്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന സെറീന വില്യംസും വീനസ് വില്യംസും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയം ചേച്ചിയായ വീനസിനൊപ്പം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസ് വിജയം നേടിയത്. സ്‌കോര്‍: 6-3, 6-4.
തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ വേണ്ടി ഏറെ നാളായി കളിക്കളത്തില്‍ നിന്ന് മാറി നിന്ന ശേഷമാണ് സെറീന ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റിലേക്ക് എത്തിയത്. മൂന്നാം റൗണ്ടില്‍ തോറ്റതോടെ തിരിച്ചുവരവില്‍ കിരീടം നേടുക എന്ന ലക്ഷ്യം സെറീനയില്‍ നിന്നും നഷ്ടമായി. സെറീനയെ തോല്‍പ്പിച്ച ചേച്ചി വീനസ് ടൂര്‍ണമെന്റിലെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
ഇതിനു മുന്‍പ് ഇരു താരങ്ങളും ഏറ്റുമുട്ടിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സെറീനയായിരുന്നു വിജയി. അന്ന് ഫൈനലില്‍ വീനസിനെ തോല്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് കുഞ്ഞിന് ജന്മം നല്‍കാന്‍ സെറീന വിശ്രമത്തിലേക്ക് പ്രവേശിച്ചത്. 29 മത്സരങ്ങളിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ 17 എണ്ണത്തിലും വിജയം സെറീനക്കൊപ്പമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here