ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോടതി കേസിലെ 16 പ്രതികൾക്കും ജാമ്യം അനുവദിച്ചില്ല. ഫെബ്രവരി 22നാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിൽ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. കേസിലെ 16 പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മണ്ണാർകാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here