ജപ്പാനിലും ബാഹുബലി എഫക്ട്; ഇതുവരെ നേടിയത് ആറര കോടി!!!

എസ്.എസ്. രാജമൗലിയുടെ ബാഹുബലിക്ക് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ജപ്പാനിലുമുണ്ട് പിടി. ഏറെ പ്രതീക്ഷകളോടെ ജപ്പാനിലും അവതരിച്ച ബാഹുബലി 2 വിന് ഇതുവരെ ലഭിച്ച കളക്ഷന്‍ ആറര കോടിയെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഹുബലി ആരാധകര്‍ ജപ്പാനിലെ തിയറ്ററുകളില്‍ എങ്ങനെയാണ് സിനിമയെ ഇപ്പോഴും സ്വീകരിക്കുന്നതെന്ന് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജപ്പാന്‍കാരുടെ ബാഹുബലി ആഘോഷം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top