ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്

ഫാറൂക് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതികെ കേസ്സെടുത്തു. നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.  നിയമപരമായി സംഘം ചേര്‍ന്നതിനും കലാപം ഉണ്ടാക്കിയതിനുമാണ് കേസ്. ഹോളി ആഘോഷിച്ചതിനാണ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഒരു കുട്ടിയ്ക്ക് കണ്ണിന് പരിക്കേറ്റിരുന്നു. കാറിന്റെ വൈപ്പര്‍ സ്റ്റിക്കുകൊണ്ടാണ് ഈ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top