എമിറേറ്റ്സ് വിമാനത്തിന്റെ വാതിലിലൂടെ താഴേക്ക് വീണു; ജീവനക്കാരി മരിച്ചു

എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ വി​മാ​ന​ത്തി​ന്‍റെ വാ​തി​ലൂ​ടെ താ​ഴേ​ക്ക് വീ​ണു പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി മ​രി​ച്ചു.ഉ​ഗാ​ണ്ട​യി​ലെ എ​ന്‍റ​ബേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തി​നി​ടെ ക്യാ​ബി​ൻ ജീ​വ​ന​ക്കാ​രി വാ​തി​ലൂ​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.ഇ​കെ730 വി​മാ​ന​ത്തി​ന്‍റെ തു​റ​ന്നു​വ​ച്ച വാ​തി​ലൂ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രി താ​ഴേ​ക്ക് വീ​ണ​ത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജീ​വ​ന​ക്കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top