ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കാം; റാം മാധവ്

Ram Madhav

തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിനു പകരം ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ക്ക് ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയാല്‍ പേപ്പര്‍ ബാലറ്റ് തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top