ലോക റെക്കോർഡ് മറികടന്ന് ശ്രീകണ്ഠൻ നായർ മുന്നോട്ട്

sreekandan nair

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന റെക്കോർഡിട്ട് ആർ ശ്രീകണ്ഠൻ നായർ.

2013 ൽ ബിബിസിയിൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ ഗ്രഹാം നോർട്ടൺ സ്വന്തമാക്കിയ റെക്കോർഡാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ശ്രീകണ്ഠൻ നായർ ഷോയിലൂടെ ആർ ശ്രീകണ്ഠൻ നായർ തിരുത്തിയത്.

ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡ് ഇടുന്ന ശ്രീകണ്ഠൻ നായർ ഷോഫ്‌ളവേഴ്‌സ് ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്‌കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പരമാവധി ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ആർ ശ്രീകണ്ഠൻ നായരുടെ മുന്നിലുള്ള ലക്ഷ്യം.

അതേസമയം, റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.

sreekandan nair, flowers tv

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top