അരിപ്രക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞു

tanker lorry overturned near aripra

അരിപ്രക്കടുത്ത് കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറിൽ നിന്ന് വാതകം ചോരുന്നുണ്ട്. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടുകയാണ്.

രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കർ ലോറിയാണ് മറിഞ്ഞത്. ചേളാരി ഐഒസിയിൽ നിന്നുമുള്ള വിദഗ്ധർ എത്തിയ ശേഷം മാത്രമേ ചോർച്ച അടക്കാൻ കഴിയൂ.

സമീപവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top