ഇഎംഎസ്-എകെജി ദിനാചരണങ്ങൾക്ക് ഉജ്ജ്വല തുടക്കം

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റേയും എക്കാലത്തേയും വഴികാട്ടികളായ ഇഎംഎസ്സിന്റേയും എകെജി യുടേയും അനുസ്മരണ ദിനാചരണത്തിന് ഉജ്വല തുടക്കം. തിരുവനന്തപുരത്ത് നിയമസഭക്ക് മുന്നിലെ ഇഎംഎസ്സ് പ്രതിമയിൽ സിപിഎം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ ണൻ, മുതിർന്ന നേതാവ് വിഎസ് അച്ചുതാനന്ദൻ, മന്ത്രിമാർ, എംഎല്മാഎമാര്‍ , എപിമാർ ,മേയർ , പാർടി കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങൾ, സാഹിത്യ സാംസ്കാരിക നേതാക്കൾ തുടങ്ങി വൻ ജനാലി പങ്കെടുത്തു.
കോടിയേരി അനുസ്മരണ പ്രഭാഷണം നടത്തി. ഇഎംഎസ്സിന്റെ കുടുബാംഗങ്ങളും പങ്കെടുത്തു. ഇഎഎസ് അക്കാദമിയിൽ നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങൾ നടക്കും. 22 വരെ അനുസ്മരണ സമ്മേളനങ്ങൾ, ഭവനസന്ദർശനം, പാലിയേറ്റീവ് കെയർ പ്രവർത്തനം, സെമിനാറുകൾ, സന്നദ്ധ സേവന പ്രവർത്തനങ്ങൾ,
ജലസ്രോതസുകളുടെ സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. ദേശാഭിമാനി കൊല്ലം യൂണിറ്റിന്റെ ശിലാസ്ഥാപനവും കൊല്ലത്ത് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here