Advertisement

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ് കളക്ടറുടെ ഉത്തരവിന് സ്റ്റേ

March 19, 2018
Google News 0 minutes Read
Divya s iyyer

വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണർ അതേ കുറിച്ച് അന്വേഷിക്കാൻ റവന്യൂ മന്ത്രി ഉത്തരവിട്ടു. വി. ജോയി എം എൽ എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയ പരാതിയിലാണ് ഉത്തരവ്.

വർക്കല വില്ലിക്കടവിൽ സംസ്ഥാന പാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്കു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വർക്കല തഹസീൽദാർ കഴിഞ്ഞ ജൂലൈ 19നാണ് ഏറ്റെടുത്തത്. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സബ് കലക്ടറോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്ത് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്. അയിരൂർ പോലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here