കോടതിയലക്ഷ്യം; ജേക്കബ് തോമസ് കോടതിയില്‍ നേരിട്ട് ഹാജരാകണം

jacob thomas (1)

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കേടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജേക്കബ് തോമസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ രണ്ടിന് ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് കോടതി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വിജിലൻസ് കമ്മീഷണർക്ക് കത്തെഴുതുകയും
മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നാരോപിച്ച് രജിസ്ടാർക്ക് ലഭിച്ച പരാതിയാണ് സ്വമേധയാ ഹർജിയായി കോടതി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top