മാണി വിഷയത്തില്‍ നിലപാട് തിരുത്തി വി.മുരളീധരന്‍

Bjp and kerala congress

കെ.എം. മാണിക്കെതിരായ വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ബിജെപി നേതാവ് വി. മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും പാര്‍ട്ടി സ്വീകരിക്കുമെന്നും കുമ്മനം രാജശേഖരന്റെ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും വി.മുരളീധരന്‍ പറഞ്ഞു. കെ.എം. മാണി അഴിമതിക്കാരനാണെന്നും അത്തരക്കാരുമായി ബിജെപി കൂട്ടുകൂടില്ലെന്നും കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായമാണ് പാര്‍ട്ടിയുടെ പൊതുവായ അഭിപ്രായമെന്ന് വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏത് വോട്ടും സ്വീകരിക്കുമെന്നും ആരുമായും പാര്‍ട്ടിക്ക് അയിത്തമില്ലെന്നുമാണ് ഇക്കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top