തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

applications invited for various posts in thripunithura govt ayurvedic college

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (1), യോഗ്യത എം.ബി.ബി.എസ്. ഡെന്റൽ സർജൻ (1) യോഗ്യത ബി.ഡി.എസ്. ഡെന്റൽ ഹൈജീനിസ്റ്റ് (1) ഒഴിവ് യോഗ്യത ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ്. ജൂനിയർ റിസർച്ച് ഫെലോ (4). യോഗ്യത പി.ജി. (ആയുർവേദം) (റിസർച്ച് ജോലിയിൽ പ്രവൃത്തിപരിചയം അഭികാമ്യം). യോഗനാച്ചുറോപ്പതി ടെക്‌നീഷ്യൻ (1). യോഗ്യത ബി.എ.എം.എസ്. ഡേറ്റാ എൻട്രി ഓപ്പറേറ്റർ (2) യോഗ്യത ഹയർ സെക്കൻഡറി കംപ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ ആറിന് 11ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top