ഹയര്‍ സെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആരംഭിച്ചു

ഹയര്‍ സെക്കണ്ടറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ അന്വേഷണം തുടങ്ങി. ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചെന്നെ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്തിമതീരുമാനം എടുത്തിട്ടില്ല. എഴുതി എടുത്ത നിലയിലാണ് ചോദ്യപേപ്പര്‍ വാട്സ് ആപില്‍ പ്രചരിച്ചത്. ചോദ്യപേപ്പറിന്റെ എണ്‍പത് ശതമാനവും വാട്സ് ആപിലൂടെ പ്രചരിച്ചിരുന്നു.
ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പാണോ ശേഷമാണ് വാട്സ്ആപ്പില്‍ പ്രചരിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top