ഗൾഫിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധന

flight flight took off in 2018 and landed in 2017

ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെയുയർത്തി വിമാനക്കമ്പനികൾ. അവധിക്കാലം മുൻനിർത്തിയാണ് മൂന്നിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കുമെന്നാണ് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.

കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് നേരത്തെ 5900രൂപയായിരുന്നു എയർ അറേബ്യ ഈടാക്കിയിരുന്നത്.ഇപ്പോൾ ചാർജ് 20000കടന്നു. ദുബൈക്ക് 7000 രൂപയായിരുന്നത് 19700 രൂപയായി. ദോഹയിലേക്കുളള ചാർജിൽ മൂന്നിരട്ടിയോളം വര്ധനവുണ്ടായിട്ടുണ്ട്. 18000 രൂപയുണ്ടായിരുന്ന ചാർജ് 56000ലേക്ക് ഉയർന്നു.

എയർ ഇന്ത്യക്കു പുറമേ,ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് എയർ, ഇൻഡിഗോ എയർലൈന്‌സ് തുടങ്ങിയ കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top