ബോളിവുഡ് താരം ഫറൂഖ് ഷെയ്ഖിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

google doodle honors farooq sheikh

ബോളിവുഡ് നടൻ ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. ഗരം ഹാവയാണ് ഫറൂഖ് ഷെയ്ക്കിലെ നടനെ ജനം തിരച്ചിറിഞ്ഞ ചിത്രം. സത്യജിത് റായിയുടെ ഷാറ്റർജി കി കില്ലാഡി, ഗമൻ, ചഷ്‌മേ ബാദൂർ, ഉമ്രാവു ജാൻ, ബാസർ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. 2000ത്തിൽ അദ്ദേഹം മിനിസ്‌ക്രീനിലാണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത്.

സത്യജിത് റായ്, മുസാഫർ അലി, ഹൃഷികേശ് മുഖർജി, കേതൻ മേത്ത തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പിതാവിനെപ്പോലെ അഭിഭാഷകൻ ആവുക എന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് വണ്ടി കയറിയ ഷെയ്ക്ക് ഒടുവിൽ അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.
1948ലാണ് ഷെയ്ക്കിന്റെ ജനനം. 2013 ഡിസംബർ 27ന് തന്റെ അറുപത്തിയഞ്ചാം വയസിൽ ഷെയ്ക്ക് ഈ ലോകത്തോട് വിട പറയുകയും ചെയ്തു.

google doodle honors farooq sheikh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top