Advertisement

തോമസ് ചാണ്ടിക്കെതിരെ അന്വേഷണവുമായി ആദായ നികുതി വകുപ്പും

March 26, 2018
Google News 0 minutes Read
Thomas Chandy

ഭൂമി കൈയേറ്റ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. ആദായനികുതി വകുപ്പ് വിജിലൻസ് വിഭാഗത്തിന്‍റെ ഉത്തരവിനെ തുടർന്നു തോമസ് ചാണ്ടിയുടെ  സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. തൃശൂർ സ്വദേശി സി.ആർ. സുകുവിന്‍റെ പരാതിയിലാണ് നടപടി. തോമസ് ചാണ്ടി തിരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം. ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. മാർച്ച് 16നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here