‘കീഴാറ്റൂരില്‍ മുന്നോട്ട് തന്നെ’; ബൈപ്പാസ് നിര്‍മ്മാണത്തില്‍ അഭിപ്രായം വ്യക്തമാക്കി മുഖ്യമന്ത്രി

Pinarayi Vijayan on Keezhattur

ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമര കുപ്പായമണിഞ്ഞ് ചിലര്‍ കീഴാറ്റൂരിലേക്ക് ഓടുകയാണ്. അവരുടെ ലക്ഷ്യം വേറെ പലതുമാണ്. എതിര്‍പ്പുകാരെ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ അഭിവൃദ്ധിക്കു വേണ്ടിയാണ് വികസനം. അത്തരം വികസനങ്ങള്‍ നടന്നേ പറ്റൂ. എടുത്ത തീരുമാനങ്ങളില്‍ ഉറച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ ഇത്തരം വികസനങ്ങള്‍ കൂടിയേ തീരൂ. എല്ലാവരുടെയും എതിര്‍പ്പ് അവസാനിപ്പിച്ച് ഒരു വികസനവും നാട്ടില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top