നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് വില്ല്യംസണിന്റെ പറക്കും ക്യാച്ച്; വീഡിയോ കാണാം…

Catch williamson

‘ക്യാച്ചുകള്‍ പറന്നെടുക്കുന്നത് എനിക്ക് എന്നുമൊരു വീക്‌നെസാണ്’- ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ പറയാതെ പറയുകയാണ് ആ സത്യം. ഓക്ലാന്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കിയ പറക്കല്‍ ക്യാച്ചിന് ശേഷം ഇതാ വീണ്ടും മറ്റൊരു അത്ഭുത ക്യാച്ചുമായി വില്യംസണ്‍ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ജോണി ബെയര്‍‌സ്റ്റോ എന്ന ഇംഗ്ലീഷ് താരത്തെയാണ് ഇത്തവണ വില്യംസണ്‍ പുറത്താക്കിയത്. വായുവില്‍ പറന്നെടുത്ത ഈ ക്യാച്ച്  ഇതിനോടകം സോഷ്യല്‍ മീഡിയയിലെ താരമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top