രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനവും രാജിവെച്ചു; ആജീവനാന്ത വിലക്കിലേക്ക് സ്മിത്ത്?

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് ടീം രാജിവെച്ച സ്റ്റീവ് സ്മിത്ത് ആജീവനാന്ത വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും കരുത്തനായ ബാറ്റ്‌സ്മാന്‍ കൂടിയാണ് സ്റ്റീവ് സ്മിത്ത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അതിനാല്‍ തന്നെ നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കും. സ്റ്റീവ് സ്മിത്തിന് പുറമേ ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണറും ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നേക്കും. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേ സമയം, സ്മിത്ത് ഐപിഎല്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത് തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചതായി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രാഹനെയായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെ ഇനി നയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here