ജേക്കബ് തോമസ് വിഷയത്തില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി

Jacob Thomas DGP

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുള്ളപ്പോള്‍ ജേക്കബ് തോമസിനെ ഉടന്‍ ജയിലിലേക്ക് അയക്കാമെന്നാണോ ഹൈക്കോടതി കരുതുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയുടെ കോടതിയലക്ഷ്യത്തിനെതിരായ ജേക്കബ് തോമസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് സുപ്രീം കോടതി മാറ്റി. ജേക്കബ് തോമസ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി കളഞ്ഞു. തിങ്കളാഴ്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top