കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി

തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിൻറെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയത്. അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
അനുമതി കത്ത് കൈമാറുന്നതോട പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് അമേരിക്കൻ ഏജൻസിക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ തീരുമാനം. ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശൻകോട് എന്ന മലക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തിൽ 50,000 ടൺ ഭാരമുള്ള കാന്തിക ഡിറ്റക്ടർ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞർ ഒരുങ്ങുന്നത്. 4300 അടി താഴ്ചയിൽ മലയിൽ തുരങ്കം സൃഷ്ടിച്ചാണ് പരീക്ഷണം. 1500 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരക്ഷിത വനമേഖലയിലെ രണ്ട് കിലോമീറ്റർ പരിധിയിലെ 63 ഏക്കർ സ്ഥലമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്.
2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞർക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കർ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സർക്കാർ കൈമാറിയിട്ടുള്ളത്. എന്നാൽ വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകൾ അന്ന് ഉയർന്നു. തുടർന്ന് 2017ൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കുകയായിരുന്നു.
nuetrino experiment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here