വത്തക്ക പരാമര്‍ശം നടത്തിയ അധ്യപകന്‍ ഫറൂഖ് കോളേജിലെത്തി; സംരക്ഷണമേകി ലീഗ് പ്രവര്‍ത്തകര്‍

Farook college

വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് പ്രസംഗിച്ച കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവിര്‍  വീണ്ടും കോളേജിലെത്തി. കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന് ഭയന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അധ്യാപകന് സംരക്ഷണമേകി. ലീഗ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അധ്യാപകന്‍ കോളേജിലേക്ക് കാറിലെത്തിയത്. അധ്യാപകന്‍ വിവാദത്തെ തുടര്‍ന്ന് കോളേജില്‍ നിന്ന് താല്‍കാലിക അവധിയില്‍ പ്രവേശിച്ചിരുന്നു. എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരമാണ് വത്തക്ക പരാമര്‍ശം നടത്തിയ അധ്യാപകന്‍ ഇന്നലെ കോളേജിലെത്തിയത്. അതേസമയം, അധ്യാപകനെതിരെ പരാതി നല്‍കിയ കോളേജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ അധ്യാപകനെ അനുകൂലിക്കുന്നവരും ചില ലീഗ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആക്രമണം അഴിച്ചുവിട്ടു. കേസ് പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലേക്ക് വിളിച്ച് പലരും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top