ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

David Warner

ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഡേ​വി​ഡ് വാ​ർ​ണ​ർ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​ട​ൻ ത​ന്നെ പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദ് ടീം ​അ​റി​യി​ച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനായിരിക്കും സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ പുതിയ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ കൃത്രിമം കാണിച്ചത് വിവാദമായതിനു പിന്നാലെ ഓസ്‌ട്രേലിയയുടെ ഉപനായകന്‍ സ്ഥാനവും വാര്‍ണര്‍ ഒഴിഞ്ഞിരുന്നു. ഒരു വര്‍ഷത്തേക്ക് ഡേവിഡ് വാര്‍ണറെ വിലക്കുമെന്ന വാര്‍ത്തകളും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top