വർഗീയ സംഘർഷം; ബംഗാളിന് മനുഷ്യാവകാശ കമ്മീഷൻറെ നോട്ടീസ്

വർഗീയ സംഘർഷങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് അസനോളിലും റാണിഗഞ്ചിലും നടന്ന വർഗീയ സംഘർഷത്തെക്കുറിച്ച് ത്വരിത അന്വേഷണം നടത്താൻ കമ്മീഷൻ ഡിജിയോട് ആവശ്യപ്പെട്ടു.

രാമനവമി ആഘോഷത്തിൻറെ ഭാഗമായി സായുധ റാലി നടത്തുന്നതിന് ഹിന്ദു സംഘടനകളെ സംസ്ഥാന സർക്കാർ വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് വിവിധ ഹിന്ദു സംഘടനകൾ സായുധ റാലികൾ നടത്തുകയും പലയിടങ്ങളിലും സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.

സർക്കാർ കണക്കുകൾ പ്രകാരം ഒരാളാണ് കൊല്ലപ്പെട്ടതെങ്കിലും, സംഘർഷത്തിൽ 4 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top