സിബിഎസ്ഇ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അംഗമായ ബഞ്ചിന്റേതാണ് തീരുമാനം.
നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷയും വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. എന്നാൽ പത്താം ക്ലാസ് കണക്ക് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് വ്യാപകമാല്ലെന്നും അതുകൊണ്ടു തന്നെ ഡെൽഹി, ഹരിയാന എന്നിവിടങ്ങളിൽ മാത്രം പുനഃപരീക്ഷ മതിയെന്ന നിലപാടിലാണ് സിബിഎസ്ഇ ഇപ്പോൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. എന്നാൽ ഡെൽഹി ഹരിയാന എന്നിവിടങ്ങളിൽ മാത്രം പുനഃപരീക്ഷ നടത്തുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് കളങ്കമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് മലയാളി വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here