അമ്മ നാലുവയസ്സുകാരിയെ ബസ്സില്‍ വച്ച് ‘മറന്നു’, പോലീസ് രക്ഷകരായി

ഇറങ്ങേണ്ട സമയം ആയപ്പോള്‍ ആ അമ്മ ഇറങ്ങി. വീടെത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന എന്തോ ‘ഒന്ന്’ ബസ്സില്‍ വച്ച് മറന്നല്ലോ എന്ന് ഓര്‍ത്തത്. സ്വന്തം മകള്‍, നാലുവയസ്സുകാരിയായ അവളെ ബസ്സിലിരുത്തിയാണ് അമ്മ ഇറങ്ങിയത്. കാസര്‍കോട്ടാണ് ഈ അപൂര്‍വ്വ സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഇത് നടന്നത്.
പൈക്കയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് അമ്മ കുട്ടിയെ മറന്നത്. ഇവര്‍ എടനീരില്‍ ഇറങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മറന്നതായി അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചു.അപ്പോഴേക്കും ബസ് കാസര്ഗോട്ടെത്തിയിരുന്നു. ബസ് തിരിച്ച് പൈക്ക ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് വിവരം അറിയുന്നത്. തുടര്‍ന്ന് ചെര്ക്കളയിലെത്തിയ പോലീസ് ജീപ്പ് റോഡിന് കുറുകെ നിര്‍ത്തി ബസ് തടഞ്ഞ് കുട്ടിയെ ബസ്സില്‍ നിന്ന് ഇറക്കുകയായിരുന്നു. പോലീസ് തന്നെ കുട്ടിയെ എടനീരിലെ വീട്ടിലാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here