സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഭിനന്ദനവുമായി നിയമസഭ

Kerala Team Santhosh Trophy

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ കേരളത്തിന്റെ വിജയത്തെ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ കേരള ടീമിനും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. പതിനാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. കേരളത്തിന്റെ ആറാം കിരീടനേട്ടമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top