Advertisement

ഇന്ത്യയിൽ ആദ്യമായി ജിമ്മി ജിബ്ബ് അവതരിപ്പിച്ചത് ആരെന്ന് അറിയുമോ ?

April 3, 2018
Google News 1 minute Read
jimmy jib

ക്യാമറയ്ക്ക് മുന്നിലെ അഭിനേതാക്കളും നാം സ്‌ക്രീനിൽ കാണുന്ന രംഗങ്ങളും അത്രമേൽ സുന്ദരമാകുന്നത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടേയും അധ്വാനത്തിന്റെ ഫലമാണ്. ക്യാമറ, ലൈറ്റിങ്ങ്, അഭിനേതാക്കളുടെ മേക്കപ്പ്, എഡിറ്റിങ്ങ്, കളറിങ്ങ് തുടങ്ങി എല്ലാ ചേരുവകളും ഒത്തുചേർന്നാൽ മാത്രമേ ദൃശ്യഭംഗി കൈവരികയുള്ളു. സാധാക്യാമറയിൽ നിന്നും തുടങ്ങിയ ‘പടം പിടുത്തം’ ഇന്ന് ജിബ്ബും കഴിഞ്ഞ് 360 ഡിഗ്രി വരെ എത്തി നിൽക്കുകയാണ്. ഇതിൽ ജിമ്മി ജിബ്ബ് ഒരു ദൃശ്യ വിപ്ലവത്തിന് തന്നെയാണ് തുടക്കം കുറിച്ചത്. ഈ ദൃശ്യ വിപ്ലവത്തിന് തുടക്കം കുറിക്കാൻ കാരണക്കാരനായതോ ഓംപ്രകാശ് മൊഹപത്രയും.

ഫിർ ബി ദിൽ ഹേ ഹിന്ദുസ്താനി എന്ന ചിത്രമാണ് ജിമ്മി ജിബ് ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം. ഒഡീഷ സ്വദേശിയാണ് ഓംപ്രകാശ്. ഇന്ന് ഇന്ത്യൻ സിനിമയിലെ ജിബ് ഓപറേറ്റർമാരിൽ മുൻപന്തിയിലാണ് ഓംപ്രകാശ്.

എങ്ങനെയാണ് ജിബ് ഓംപ്രകാശിന്റെ കൈയ്യിൽ എത്തുന്നത് ? അതിന് പിന്നിൽ ഒരു കഥയുണ്ട്. ഷാറുഖ് ഖാനാണ് ഓംപ്രകാശിനോട് ജിബ്ബിൽ പരിശീലനം നേടാൻ ഉപദേശിക്കുന്നത്. അന്ന് ഹ്യുണ്ടായിയുടെ പരസ്യത്തിനായി മത്രമാണ് ജിബ് കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇന്ത്യക്കാർക്ക് അത് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഷാറുഖ് ഖാൻ ഹ്യുണ്ടായിയുടെ ബ്രാൻഡ് അമ്പാസിഡർ ആയിരുന്നതിനാൽ ഒരിക്കൽ അദ്ദേഹം ദിൽ സേയുടെ സെറ്റിലേക്ക് ജിബ് കൊണ്ടുവരികയായിരുന്നു.

jimmy jib

്ന്ന് ദിൽ സേയിൽ അസിസ്റ്റന്റ് ഡിഒപിയായി ജോലി ചെയ്യുകയായിരുന്നു ഓംപ്രകാശ്. അന്ന് ജിബ് പരിചയപ്പെടുത്തുക മാത്രമല്ല ജിബ്ബിനെ കുറിച്ച് പഠിക്കാൻ സൗത്ത് കൊറിയയിലേക്ക് ഓംപ്രകാശിനെ അയക്കുകയും ചെയ്തു ഷാറുഖ്.

ആദ്യം സലൂണിൽ ഹെയർ ഡ്രെസറായി ജോലി നോക്കിയിരുന്ന ഓംപ്രകാശ് എംഎ പൊളിറ്റിക്കൽ സയൻസിന് ശേഷമാണ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്. 1992 ൽ. ഓംപ്രകാശിന്റെ കുടുംബത്തിൽ നിരവധി പേര് സിനിമയുമായി ബന്ധമുള്ളവരാണ്. അവരുടെ വഴിയെ തന്നെയാണ് ഓംപ്രകാശും എത്തിയത്.

നജീബ് ഖാനൊപ്പമാണ് ഓംപ്രകാശ് തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. അന്ന് ഓംപ്രകാശിന്റെ വർക്കുകൾ കണ്ട് ആകൃഷ്ടനായ സന്തോഷ് ശിവൻ അദ്ദേഹത്തെ ഒപ്പം കൂട്ടുകയായിരുന്നു. ഏഴര വർഷത്തോളം കാലം സന്തോഷ് ശിവന്റെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് ഓം.

അന്ന് ഷാറുഖ് ഖാനും ജൂഹി ചാവ്‌ലയ്ക്കും കൂടി ഡ്രീംസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയുണ്ടായിരുന്നു. ഡ്രീംസ് അൺലിമിറ്റഡ് ന്നെ കമ്പനിയിലും ഓം മൂന്നര വർഷം പ്രവർത്തിച്ചിട്ടുണ്ട്. ന്നൊൽ ഡ്രീം അൺലിമിറ്റഡ് അധികകാലം നിന്നു പോയില്ല. പിന്നീടാണ് ഷാറുഖ് ഖാൻ സ്വന്തമാകി റെഡ് ചില്ലീസ് ന്നെ പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നത്.

എന്നാൽ ഷാറുഖ് ഖാനും ജൂഹി ചാവ്‌ലയും പിരിഞ്ഞതോടെ സ്വന്തമായി കമ്പനി തുടങ്ങുകയായിരുന്നു ഓം. ഇതിനായി 30 ലക്ഷം രൂപ മുതൽമുടക്കിൽ 35 ജിമ്മി ജിബ്ബുകൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത് മൂവി ഗ്രിപ്‌സ് എന്ന കമ്പനിക്ക് തുടക്കം കുറിച്ചു. ജിബ്ബുകൾ പ്രവർത്തിപ്പിക്കാൻ ക്യാമറ ടെക്‌നീഷ്യൻസിന് പരിശീലനവും നൽകുന്നുണ്ട് ഓം.

യഷ് രാജ് ഫിലിംസ്, ധർമാ പ്രൊഡക്ഷൻസ് തുടങ്ങി നിരവധി മുൻനിര പ്രൊഡക്ഷൻ കമ്പനികൾക്കൊപ്പവും ഓം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് മൂവി ഗ്രിപ്‌സ് വിപുലീകരിച്ച് മൊഹപത്ര മൂവി മാജിക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന കമ്പനിയായി മാറി. ഇന്ന് ഹെലിക്കാം ട്രെയിനിങ്ങും ഓംപ്രകാശ് നൽകുന്നുണ്ട്.

jimmy jibb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here