കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ക്രമവിരുദ്ധ പ്രവേശനത്തിന് നിയമസാധുത

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്‌. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ പാസാക്കി. ക്രമവിരുദ്ധ പ്രവേശനത്തെ പ്രതിപക്ഷവും പിന്തുണച്ചു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് ബില്‍ നിയമസഭയില്‍ പാസാക്കിയത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിയൊന്നുമില്ല. ബില്ലില്‍ അപകാതയില്ല, നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനുമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥികളെ മാനദണ്ഡം പാലിക്കാതെ പ്രവേശിപ്പിച്ചതിനെതിരായ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനിര്‍മ്മാണം നടത്തിയത്. പ്രതിപക്ഷത്തെ വി.ടി. ബല്‍റാം എംഎല്‍എ മാത്രമാണ് ബില്ലിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top