ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ; യുവന്റസിനെ റയല്‍ കീഴടക്കി

ronaldoo

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ തോല്‍പിച്ചു. 3-ാം മിനിറ്റിലും 64-ാം മിനിറ്റിലും ഉജ്ജ്വലമായ രണ്ട് ഗോളുകള്‍ നേടിയ റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ തൃപ്തിപ്പെടുത്തി. എഴുപത്തിരണ്ടാം മിനുറ്റില്‍ മാര്‍സലോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ രണ്ട് ഗോളിന് സെവിയയെ തോല്‍പിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top