സൗദിയിൽ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു

59 women advocates appointed in saudi

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സൗദിയിൽ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു. നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ് നിയമനം. ഇതോടെ രാജ്യത്ത് അംഗീകാരമുള്ള വനിതാ അഭിഭാഷകരുടെ എണ്ണം 244 ആയി.

ഏറ്റവും കൂടുതൽ വനിതകളെ അഭിഭാഷകരായി നിയമിച്ചത് 2017ലായിരുന്നു. ആദ്യമായി കഴിഞ്ഞ വർഷമാണ് വനിതകൾക്ക് അഭിഭാഷകരായി നിയമനം നൽകിത്തുടങ്ങിയത്.

നോട്ടറി വിഭാഗത്തിന് കീഴിൽ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളുണ്ട്. ഇതിലും സ്ത്രീകളെ നിയമിക്കാൻ മന്ത്രാലയം കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top