ഐപിഎല്‍ ആരവം നാളെ മുതല്‍; ആവേശചൂടില്‍ ആദ്യ പോരാട്ടം മുംബൈയില്‍

IPL 2018

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം എഡിഷന് നാളെ ആരംഭം. ആവേശം അലതല്ലുന്ന പോരാട്ടങ്ങള്‍ക്കായി ആരാധകര്‍ ഒരുങ്ങി കഴിഞ്ഞു. നാളെ വൈകീട്ട് 8 മണിക്ക് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരം നടക്കും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഐപിഎല്‍ സംപ്രേക്ഷണ അവകാശം. രണ്ട് മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ഒരു മത്സരം വൈകീട്ട് 4നും രണ്ടാമത്തെ മത്സരം രാത്രി എട്ടിനുമാണ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top