കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസില്‍ വിചാരണ നടപടികള്‍ തുടരാം

ഇടുക്കി എംപി ജോയ്സ് ജോർജും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസിൽ വിചാരണക്കോടതിയിലെ നടപടികൾ തുടരാം. പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലും സിബിഐ അന്വഷണം വേണമെന്ന ഹർജി
ഹൈക്കോടതി തീർപ്പാക്കിയിട്ടില്ലാത്തതിനാലും അന്തിമ റിപ്പോർട്ടിലെ തുടർ നടപടികൾ തടയണമെന്ന ഉപഹർജിയിൽ കോടതി ഇടപെട്ടില്ല. പട്ടിക വർഗ വിഭാഗങ്ങളുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ സിബിഐ അന്വേഷ്ണ ആവശ്യം നിലനിൽക്കില്ലന്ന് സർക്കാർ ബോധിപ്പിച്ചു. കേസ് അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top