‘മിതാലി, നീ താരമാണ്’; റെക്കോര്‍ഡ് തിളക്കത്തില്‍ മിതാലിയെന്ന അമരക്കാരി

പുരുഷ ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ നേടിയെടുക്കുന്നതില്‍ പേരുകേട്ട ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പെണ് പതിപ്പാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ അമരക്കാരിയായ മിതാലി രാജ്. വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകസ്ഥാനം വഹിച്ച താരമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ മിതാലിയെ തേടിയെത്തിയിരിക്കുന്നത്.
നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ മിതാലി ഇംഗ്ലണ്ടിന്റെ തന്നെ ഷാർലെറ്റ് എഡ്വാർഡിന്റെ റിക്കാർഡ് പഴങ്കഥയാക്കി. മിതാലി 192 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ വിരമിച്ച ഷാർലെറ്റ് 191 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ നായികയായി. മിതാലിയുടെ സഹതാരം വെറ്ററൻ ജുലൻ ഗോസാമിയാണ് മൂന്നാം സ്ഥാനത്തുള്ളത്. ജുലൻ 167 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചു.
ഇന്ത്യൻ നായിക 192 ഏകദിനങ്ങളിലായി 6295 റൺസാണ് അടിച്ചുകൂട്ടിയത്. ഇത്രയും മത്സരങ്ങളിൽ ആറു സെഞ്ചുറിയും 49 അർധസെഞ്ചുറികളും മിതാലി സ്വന്തം പേരിലാക്കി. വനിതാ ഏകദനിത്തിലെ റൺവേട്ടക്കാരിൽ മുന്നിലും മിതാലിയാണ്. ഏകദിനത്തിൽ 6,000 റൺസെന്ന കടമ്പകടന്ന ഏക വനിതാതാരവും മിതാലി തന്നെ.
CONGRATULATIONS, MITHALI ??
With 192 games, @M_Raj03 has become the most capped player in the history of Women’s ODIs surpassing @Lottie2323.
Read More ➡ https://t.co/IfG0ORkBde pic.twitter.com/GE9gMSNCki
— ICC (@ICC) April 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here