ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി

ramnath kovind

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നു. ഇക്വറ്റോറിയൽ ഗിനിയ, സ്വാസിലൻഡ്, സാംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർഷിക്കുന്നത്. ഈ മാസം ഏഴ് മുതൽ 12വരെയാണ് സന്ദർശനം.

ഇക്വറ്റോറിയൽ ഗിനിയയും സ്വാസിലൻഡും ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സന്ദർശിക്കുന്നത്. രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരും എംപിമാരും ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.

ഇക്വറ്റോറിയൽ ഗിനിയ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് രാഷ്ട്രപതിയുടെ സന്ദർശനം. ഏപ്രിൽ എട്ടിന് രാഷ്ട്രപതി ഇക്വറ്റോറിയൽ ഗിനിയ പാർലമെൻറിനെ അഭിസംബോധന ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top