വാഹനം പിടിച്ചെടുത്തു; അരിശം മൂത്ത് പോലീസ് സ്റ്റേഷനിലെ എല്ലാ തൊണ്ടി വാഹനങ്ങള്‍ക്കും തീയിട്ടു!!!

Fire a fire in mumbai leather factory

പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന എല്ലാ തൊണ്ടി വാഹനങ്ങള്‍ക്കും തീയിടാന്‍ മൂന്നംഗ സംഘം ശ്രമിച്ചു. തിരുവനന്തപുരത്തെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലാണ് സംഭവം. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ബൈക്കില്‍ എത്തി സ്റ്റേഷന്റെ പുറക് ഭാഗത്തുകൂടി ഉള്ളില്‍ കടന്ന് തീയിടാനാണ് ശ്രമിച്ചത്. തീ പടരുന്നതു കണ്ട പോലീസ് ഉടന്‍ തീ അണക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. പോലീസിനെ കണ്ടതും മൂന്നംഗ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. മൂന്നംഗ സംഘത്തിലെ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി പറയുന്നു.

പെട്രോൾ ഒഴിച്ച് തീയിട്ടത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി അ​ൽ-​അ​മീ​ൻ ആ​ണെ​ന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വാ​ഹ​നം വെള്ളിയാഴ്ച വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത് വി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​മാ​കാം വാഹനങ്ങൾ കൂട്ടത്തോടെ തീയിട്ട് നശിപ്പിക്കാൻ കാരണമെന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top