പുനലൂർ മാമ്പഴക്കാലമാഘോഷിക്കുന്നു; മേളയോടൊപ്പം

ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 6 മുതൽ 16 വരെ നടക്കുകയാണ്. ഫ്ലവേഴ്സിന്റെ മുൻ മേളകളിൽ നിന്ന് വ്യത്യസ്തമായി മാംഗോ ഫെസ്റ്റും ജാക്ക് ഫ്രൂട്ട് ഫെസ്റ്റും ഇത്തവണത്തെ മേളയുടെ ഭാഗമാണ്. 25 ലധികം വ്യത്യസ്തമായ മാമ്പഴങ്ങളാണ് മാംഗോ ഫെസ്റ്റിൽ അണി നിരത്തിയിരിക്കുന്നത്. സിന്ദൂരം, അൽഫോൻസാ, ബംഗനപ്പള്ളി, തൊരപ്പാടി, മൽഗോവ, ഹിമാ പസന്ത്, ആനതലയൻ, നടശാല, ചീരി, മൂവാണ്ടൻ, നീലം, ജഹാംഗീർ, ഗുദാത്ത്, സുന്ദരി, സ്വർണ്ണപുലി, ചന്ദ്രക്കാരൻ, ചക്കരക്കുട്ടി, റുമാനിയ, തോത്തപ്പൂരി, ഗുദ്ധൂസ്, കാലാപാടി, മുണ്ടപ്പ, കടൽ നീലം തുടങ്ങി വിവിധ മാമ്പഴ വ്യത്യസ്തതകൾ മേളയിലുണ്ട്. രുചി വൈവിധ്യം കൊണ്ട് മാമ്പഴങ്ങൾക്ക് മേളയുടെ തുടക്കം മുതൽ വലിയ ഡിമാന്റാണുള്ളത്.
ചക്ക കൊണ്ടുണ്ടാക്കിയ വിവിധ ഇനങ്ങളുടെ വിപണനവും മാംഗോ ഫെസ്റ്റിനൊപ്പം തന്നെ നടക്കുന്നുണ്ട്. ചക്ക സ്ക്വാഷ്, ചക്ക അച്ചാർ, ചക്ക വരട്ടിയത്, ചക്ക പുട്ട് പൊടി, ചക്ക വറുത്തത്, ചക്ക മുറുക്ക്, ചക്കയുണ്ട, ചക്ക പക്കാവട, ചക്ക അലുവ തുടങ്ങിയ വ്യത്യസ്തമാർന്ന ചക്ക വിഭവങ്ങളും ജനപ്രീതി നേടുന്നുണ്ട്.
മാംഗോ ഫെസ്റ്റിനൊപ്പം വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക വ്യാപാര മേളയും ഇത്തവണത്തെ പുതുമായാണ്. ഏപ്രിൽ 16 വരെയാണ് ഷോപ്പിംഗ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here