ബിജെപിയുമായി ഒരു കൂട്ടിനുമില്ല; സഖ്യ സാധ്യതകള്‍ തള്ളി വീണ്ടും ശിവസേന

Sivasena thakkery

പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി യാതൊരു കൂട്ടുക്കെട്ടിനും തയ്യാറല്ലെന്ന് ശിവസേന ആവര്‍ത്തിച്ചു. എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് നേരത്തേ തന്നെ ശിവസേന തുറന്നടിച്ചിരുന്നു. ശിവസേന എന്‍ഡിഎ സഖ്യത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേ തുടര്‍ന്നാണ് തങ്ങളുടെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് ശിവസേന നേതൃത്വം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയെ പിന്തുണക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

ബി​ജെ​പി​ക്കൊ​പ്പം ചേ​രേ​ണ്ടെ​ന്ന ന​യം തു​ട​രു​മെ​ന്നും ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് സു​ഭാ​ഷ് ദേ​ശാ​യ് വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി മ​റ്റു പാ​ർ​ട്ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​വ​ശ്യം ക​ഴി​ഞ്ഞ് അ​വ​രെ വ​ലി​ച്ചെ​റി​യു​ന്ന രീ​തി​യാ​ണ് ബി​ജെ​പി​യു​ടേ​ത്. ഇ​തു രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ​താ​ണെ​ന്നും ദേ​ശാ​യ് കു​റ്റ​പ്പെ​ടു​ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top