കൊൽക്കത്തയിൽ ബോംബ് സ്‌ഫോടനം; ഒരാൾ ഗുരുതരാവസ്ഥയിൽ

bomb blast in kolkatta one in critical condition

കൊൽക്കത്തയിൽ ബോംബ് സ്‌ഫോടനം. കൊൽക്കത്തയിലെ ദംദം കന്റോൺമെന്റ് റെയിൽവേ ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

സംഭവസ്ഥലത്ത് നിന്നും പത്ത് ക്രൂഡ് ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പോലീസിന്റെയും റെയിൽവേ പോലീസിന്റെയും സംയുക്തമായ തിരച്ചിലിലാണ് ബോംബുകൾ കണ്ടെടുത്തത്.

ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

bomb blast in kolkatta one in critical condition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top