നോക്കിയ 1 ഇന്ത്യൻ വിപണിയിൽ; വില 5499 രൂപ; സവിശേഷതകൾ അറിയാം

NOKIA 1 IN INDIAN MARKET

നോക്കിയയുടെ ബഡ്ജറ്റ് ഫോൺ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ എത്തി. 5499 രൂപയാണ് വില. ലാവയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ആൻഡ്രോയ്ഡ് ഓ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇറങ്ങുന്ന ഫോൺ എന്ന പ്രത്യേകതയുണ്ട് നോക്കിയ 1 ന്.

4.5 ഇഞ്ച് സ്‌ക്രീൻ വലിപ്പത്തിലാണ് നോക്കിയ 1 എത്തുന്നത്. എഫ്ഡബ്യൂ വിജിഎ ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പ്രോസസ്സർ ശേഷി 1.1 ജിഗാ ഹെർട്‌സാണ്.

റാം ശേഷി 1 ജിബിയാണ്. പ്രധാന ക്യാമറ 5 എംപിയാണ്. ഇതിൽ എൽഇഡി ഫ്‌ലാഷ് ഉണ്ട്. ഇൻറേണൽ മെമ്മറി 8 ജിബിയാണ് ഇത് 128 ജിബിയായി വർദ്ധിപ്പിക്കാം. 2150 എംഎഎച്ചാണ് ബാറ്ററി ശേഷി.

NOKIA 1 IN INDIAN MARKET

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top