ശ്രീജിത്തിന്റെ കസ്റ്റഡി മരണം;വരാപ്പുഴയില്‍ സംഘര്‍ഷാവസ്ഥ

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാരാപ്പുഴയില്‍ സംഘര്‍ഷാവസ്ഥ. പ്രതിഷേധക്കാര്‍ വരാപ്പുഴയില്‍ റോഡ് ഉപരോധിക്കുകയാണ്. ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വാരാപ്പുഴമേഖലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് ശ്രീജിത്ത് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ശ്രീജിത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് കഴിഞ്ഞ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ അല്പം സമയത്തിനകം ആരംഭിക്കും. ആര്‍ഡിഒ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. വെള്ളിയാഴ്ചയാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here