വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണചുമതല ഐ.ജി. എസ്. ശ്രീജിത്തിന്

പോലീസ് കസ്റ്റഡിയില്‍ വച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ ഐ.ജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘം  രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയിട്ടുണ്ട്.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.
അതേ സമയം, ആശുപത്രിയിലെ ചികിത്സ രേഖകളില്‍ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പറയുന്നു. ചെറുകുടലിന് സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top