രണ്ട് യുവാക്കൾ, ഒരു മാസം നീണ്ട യാത്ര, കയ്യിൽ പണം ഇല്ല, ജീവിച്ചത് കരിക്കിൻ വെള്ളം മാത്രം കുടിച്ച് !
രണ്ട് യുവാക്കൾ, ഒരു മാസം നീണ്ട യാത്ര, കയ്യിൽ പണം ഇല്ല, ജീവിച്ചത് കരിക്കിൻ വെള്ളം മാത്രം കുടിച്ച് ! അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഈ ‘കിറുക്കൻ’ യാത്ര നടത്തിയിരിക്കുന്നത് അനൂജും ഇഷാന്തുമാണ്.
യാത്രയ്ക്കുള്ള പണം യാത്രാമധ്യേയാണ് ഇരുവരും സമ്പാദിച്ചത്. ട്രെയിനിൽ നൃത്തം ചെയ്തും മറ്റ് ജോലികൾ ചെയ്തുമായിരുന്നു യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ഇത്തരത്തിൽ ിന്ത്യ മുഴുവൻ സഞ്ചരിക്കുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.
തുടക്കത്തിൽ ഇത് ആസ്വദിച്ച് ഇവർക്ക് പോകേ പോകേ ഹരം കുറഞ്ഞു വന്നു. അങ്ങനെയാണ് ’30 ഡെയ്‌സ് കോക്കനട്ട് വാട്ടർ ഫാസ്റ്റ്’ എന്ന പദ്ധതിയിലേക്ക് ഇരുവരും എത്തുന്നത്. ഒറീസയിലുള്ള 30 ദിവസവും വെറും കരിക്കിൻ വെള്ളം മാത്രം കുടിച്ച് ജീവിക്കുക.
എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോൽ തന്നെ ഇഷാന്ത് ആയുധംവെച്ച് കീഴടങ്ങി. കരിക്കിൻവെള്ളം മാത്രം കുടിച്ചുകൊണ്ട് ജീവിക്കുക എന്നത് എളുപ്പമല്ലെന്ന് പറയുന്നു ഇഷാന്ത്. പക്ഷേ അനൂജ് 30 ദിവസത്തെ ടാസ്‌ക്ക് അങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ ഒരുക്കമല്ലായിരുന്നു.
‘സിർഫ് നാരിയൽ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ അനൂജ് തന്റെ യാത്രാ ചിത്രങ്ങളും ഇതിൽ പോസ്റ്റ് ചെയ്ത് തുടങ്ങി. യാത്രയിൽ സ്ഥലങ്ങൾ കാണുന്നതിന് പുറമെ സ്‌കൂളുകളിൽ ചെന്ന് കുട്ടികളുമായി സംസാരിക്കുക, പ്രദേശവാസികളോട് സംസാരിക്കുക, രസകരമായ കളികളിൽ ഏർപ്പെടുക തുടങ്ങി നിരവധി കാര്യങ്ങളും ഇരുവരും ചെയ്തു.
30 ദിവസം കൊണ്ട് അനൂജിന്റെ 14 കിലോഗ്രാമാണ് കുറഞ്ഞത് !
ശരീരഭാരം കുറയ്ക്കാൻ കഴിയാത്തവർ ഈ വിദ്യ ഒന്ന് പരീക്ഷിച്ചുനോക്കൂ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here